The objectives of this unity are: To facilitate and promote socio cultural activities for its members, The welfare of Indian community in Jeddah especially for Pathanamthitta Jilla natives, To support and assist financially backward people in Pathanamthitta Jilla.
Saturday, February 6, 2010
MATHRUBHUMI NEWS
പത്തനംതിട്ട സംഗമം വാര്‍ഷികാഘോഷം നടത്തി
ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം ഒന്നാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. ജിദ്ദ ഉസ്ഫാനില്‍ ഫ്രാ ഹാളിനു സമീപം നടന്ന ആഘോഷപരിപാടി ഇന്ത്യന്‍ കൗണ്‍സുലേറ്റിലെ സാമൂഹികക്ഷേമ വിഭാഗം കൗണ്‍സല്‍ കെ.കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സാമൂഹികസംഘടനകള്‍ കൂടുതലായി ഇടപെടണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
ചടങ്ങില്‍ അധ്യക്ഷതവഹിച്ച സംഗമം പ്രസിഡന്റ് അഹമ്മദ് മഹബൂബ് സംഘടനയുടെ രണ്ടാംവര്‍ഷ പദ്ധതിയായ 'വിഷന്‍ 2010' അവതരിപ്പിച്ചു.
സുധ രാജു, പുഷ്പാ സുരേഷ്, നെയ്‌സി ജോയ്, സുചിത്ര കൃഷ്ണന്‍ എന്നിവര്‍ നൃത്ത ഇനങ്ങള്‍ ചിട്ടപ്പെടുത്തി. സ്‌നേഹ റോയ്, ജുഫിന്‍ ബിജു, അലന്‍ തോമസ്, രോഹന്‍ തോമസ്, ജൊഹാന തോമസ്, സൈന തോമസ്, സ്റ്റീവ് സജി, മെര്‍ലിന്‍ സജി, നബില്‍ നൗഷാദ്, നെസ്മ നൗഷാദ്, നാദിയ നൗഷാദ്, അലന്‍ മേരി വര്‍ഗീസ്, ദീപിക സന്തോഷ്, ഐശ്വര്യാ അനില്‍, ആഷ്‌ളി അനില്‍, ഷെല്ല ജോബ്, സജ്‌ന സന്തോഷ്, ലാര്‍സ ലിയോണ്‍, അലിറ്റ ജെറി, അലീഷ ജെറി, ഫാത്തിമ സുഹ്‌റ, അലിന ബേബി, എയ്ഞ്ചല, അനിഷ സാബു, ജോഷി ബിജു, ആകാശ് വിലാസ്, അക്ഷയ് വിലാസ്, അരുണ്‍ വര്‍ഗീസ്, ജെഫ്രി ജിഷോ, ആല്‍ഫിന്‍ ഫ്രാന്‍സിസ് എന്നിവര്‍ നൃത്തപരിപാടിയില്‍ പങ്കെടുത്തു.
ആഷ്‌ന സണ്ണി കുച്ചുപ്പുടിയും വേണി പീറ്റര്‍ ഭരതനാട്യവും അവതരിപ്പിച്ചു. മിര്‍സ ശരീഫിന്റെ നേതൃത്വത്തില്‍ അറേബ്യന്‍ ഒക്ടോവിയ അവതരിപ്പിച്ച ഗാനമേളയായിരുന്നു മറ്റൊരിനം.
തക്ബീര്‍ പന്തളം, അലി തേക്ക് തോട്, വിലാസ് അടൂര്‍, അനില്‍ജോണ്‍, ഷാജി ഗോവിന്ദന്‍, മുഹമ്മദ് അന്‍സാര്‍, റോയ് ടി. ജോഷ്വ, സജി ജോര്‍ജ്, സന്തോഷ് നായര്‍, എന്‍.ഐ.ജോസഫ്, ജയകുമാര്‍ ജി. നായര്‍, അനില്‍ കുമാര്‍, മനോജ് മാത്യു, തോമസ് മാത്യു, അയൂബ്ഖാന്‍, നാസ്സര്‍ പി.എച്ച്., അബി ചെറിയാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
രക്ഷാധികാരി ശുഹൈബ് പന്തളം പ്രാരംഭ പ്രസംഗം നടത്തി. വിവിധ സംഘടനാ പ്രതിനിധികളായ അബ്ദുല്‍ റഹ്മാന്‍ വണ്ടൂര്‍, രാജശേഖരന്‍, ഒ.പി.ആര്‍.കുട്ടി, ചാക്കോ എന്നിവര്‍ ആശംസ നേര്‍ന്നു. ജോണ്‍സണ്‍ ജോണ്‍ സ്വാഗതവും നൗഷാദ് അടൂര്‍ നന്ദിയും രേഖപ്പെടുത്തി.
Subscribe to:
Posts (Atom)