സൗദിയില്‍ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും
ജിദ്ദ: കഴിഞ്ഞമാസം പതിനാറിന് മക്കയ്ക്കു സമീപം ജമൂമിലെ ഒരു കമ്പനിയില്‍ ഉണ്ടായ അഗ്‌നിബാധയില്‍ മരണപ്പെട്ട ബിന്ദു സദാശിവന്‍ (35), മകള്‍ ശ്രുതി (12) എന്നിവരുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. ബുധനാഴ്ച അര്‍ധരാത്രി ഒന്നരയ്ക്ക് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് നെടുമ്പാശ്ശേരിയില്‍ എത്തുന്ന സൗദിഅറേബ്യന്‍ വിമാനത്തിലാണ് മൃതദേഹങ്ങള്‍ അയച്ചത്.
പത്തനംതിട്ട ജില്ലയിലെ അടൂര്‍ പഴകുളം സദാശിവന്‍നായരുടെ ഭാര്യയാണ് ബിന്ദു. സദാശിവന്‍ മൃതദേഹങ്ങളെ അനുഗമിക്കുന്നുണ്ട്. സൗദിയില്‍ ജമൂമില്‍ പ്രവര്‍ത്തിക്കുന്ന അല്‍ അമൂദി ബിവറേജ് കമ്പനി മെയിന്റനന്‍സ് ജീവനക്കാരനായ സദാശിവന്റെ കുടുംബം താമസിച്ചിരുന്നതുള്‍പ്പെടെ കമ്പനി ക്വാര്‍ട്ടേഴ്‌സിലെ മൂന്ന് വീടുകള്‍ നിശ്ശേഷം കത്തിപ്പോയിരുന്നു.
നാട്ടില്‍ പഠിക്കുന്ന മകള്‍ ശ്രുതിയുടെ അവധി സദാശിവനോടൊപ്പം ചെലവിടാനാണ് ബിന്ദുവും ശ്രുതിയും സൗദിയില്‍ എത്തിയിരുന്നത്. മരണാനന്തര നടപടികള്‍ക്ക്ജിദ്ദയിലെ പത്തനംതിട്ട ജില്ല സംഗമം പ്രവര്‍ത്തകരായ നൗഷാദ് അടൂര്‍, മനോജ് മാത്യു അടൂര്‍, ഷാജി ഗോവിന്ദന്‍, വിലാസ് തുടങ്ങിയവര്‍ രംഗത്തുണ്ടായിരുന്നു. വിമാനത്താവളത്തിലും സംഗമത്തിലെ നിരവധി
അക്ബര്‍ പൊന്നാനി

No comments:
Post a Comment