Thursday, June 10, 2010

General Body Meeting Mathrubhumi Report

Mathrubhumi NRI

തിരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം
Posted on: 10 Jun 2010

ജിദ്ദ:തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസേഴ്‌സ് ഫീ പിന്‍വലിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിക്കണമെന്ന് വിദേശ മലയാളികളുടെ ആശ്രിതരോടും ബന്ധുമിത്രാദികളോടും ജിദ്ദ പത്തനംതിട്ട ജില്ലാ സംഗമം ആഹ്വാനം ചെയ്തു.
വിദേശ മലയാളികളെ ചൂഷണം ചെയ്യാനല്ലാതെ അവരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ യാതൊരു താത്പര്യവും ഇല്ലാത്തവരാണ് കേരളത്തിലെ സര്‍ക്കാറും രാഷ്ട്രീയ പാര്‍ട്ടികളും എന്ന് പ്രമേയം കുറ്റപ്പെടുത്തി. പ്രവാസി പ്രശ്‌നങ്ങളില്‍ അധികാരികള്‍ അനുവര്‍ത്തിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ചു കൊണ്ടാണ് തിരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെടുന്നതെന്ന് നൗഷാദ് അടൂര്‍ അവതരിപ്പിച്ച പ്രമേയം വിശദീകരിച്ചു.
സംഘടന രക്ഷാധികാരി ശുഹൈബ് പന്തളം യോഗം ഉദ്ഘാടനം ചെയ്തു. ഹോമിയോപ്പതി ചികിത്സയെക്കുറിച്ച് ഡോ.റജികുമാര്‍ ക്ലാസ്സ് എടുത്തു.
പ്രസിഡന്റ് അഹമ്മദ് മഹബൂബ് അധ്യക്ഷത വഹിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടും ഭാവി പരിപാടികളും ജോണ്‍സന്‍ ജോര്‍ജ് അവതരിപ്പിച്ചു. ശശി നായര്‍ സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കാനും ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.
മാത്യു തോമസ്, മനോജ് അടൂര്‍, തക്ബീര്‍ പന്തളം, വിലാസ് അടൂര്‍, റോയ് ജോഷ്വ, അബി ചെറിയാന്‍, ഷാജി ഗോവിന്ദ്, സജി ജോര്‍ജ്, അലക്‌സാണ്ടര്‍ അന്‍സാര്‍, സന്തോഷ് നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജോസഫ് നരിയാപുരം സ്വാഗതവും അനില്‍ അടൂര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment